Rahul Gandhi Helped Nirbhaya's Brother To Become Piolet <br /> <br /> <br />ഇന്ത്യയെ തന്നെ നടുക്കിയ കൂട്ടമാനഭംഗക്കേസായിരുന്നു ഡല്‍ഹിയിലേത്. രാജ്യം മുഴുവന്‍ അവളെ നിര്‍ഭയ എന്നു വിളിച്ചു. നിർഭയയുടെ കുടുംബത്തിന് ആവശ്യമായ സഹായം ചെയ്യാനും അവരെ കരകയറ്റാനു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധി ശ്രമിച്ചിരുന്നു. രഹസ്യമായി നിർഭയയുടെ സഹോദരനെ പൈലറ്റാക്കിയത് രാഹുൽ ഗാന്ധിണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നിർഭയയുടെ അമ്മയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. നിർഭയയുടെ രണ്ടു സഹോദരങ്ങളിൽ മൂത്തയാളാണ് രാഹുലിന്റെ സഹായത്തോടെ പൈലറ്റ് ആയത്. സഹോദരി കൊല്ലപ്പെടുമ്പോൾ ഇദ്ദേഹം 12 ക്ലാസ് വിദ്യാർഥിയായിരുന്നു. പെലറ്റ് പഠനത്തിന് അഡ്മിഷൻ നേടികൊടുക്കുന്നതിനോടൊപ്പം വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം നൽകിയതും രാഹുൽ ഗാന്ധിയായിരുന്നുവെന്ന് അമ്മ പറയുന്നു. ഈക്കാര്യം പുറത്തറിയരുതെന്ന് രാഹുൽ ഗാന്ധി വിലക്കിയിരുന്നു. കൂടാതെ ഇക്കാര്യം പുറത്തറിയരുതെന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും രാഹുല്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.